വന-വന്യജീവി
സംരക്ഷണപ്രവര്‍ത്തനങ്ങള്‍
പൊതുജനങ്ങളുടെ ആത്മാര്‍ത്ഥമായ
സഹകരണത്തോടെയും പങ്കാളിത്തത്തോടെയും
മാത്രമേ ഫലപ്രദമായി നടപ്പാക്കാന്‍
സാധിക്കുകയുള്ളു.ഇതിനുവേണ്ട
ബോധവല്കരണം നടത്തുക എന്നതാണ്
പ്രകൃതി പഠനക്യാമ്പുകളുടെ
പ്രധാന ഉദ്ദേശ്യം.വനങ്ങള്‍
നേരില്‍ക്കണ്ട് അതുമായി
ബന്ധപ്പെട്ട പ്രശ്നങ്ങള്‍
സ്വയം മനസ്സിലാക്കിയാലേ ഇത്
സാദ്ധ്യമാവുകയുള്ളു.ഇതിനായി
വനം വകുപ്പിലെ വന്യജീവി വിഭാഗം
നടപ്പാക്കിവരുന്ന ഒരു
പരിപാടിയാണ് പ്രകൃതി പഠന
ക്യാമ്പുകള്‍.
ഇത്തരം
ക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെടുന്നത്
കേരളത്തിലെ ഏതെങ്കിലും
വന്യജീവി സങ്കേതത്തിലോ ദേശീയ
ഉദ്യാനത്തിലോ ബയോസ്ഫിയര്‍
റിസര്‍വ്വിലോ വച്ചായിരിക്കും.
സ്കൂള്‍
,കോളേജ് തലങ്ങളിലെ
വിദ്യാര്‍ത്ഥികള്‍,അദ്ധ്യാപകര്‍
വിവിധ സംഘടനാ-സ്ഥാപന
പ്രതിനിധികള്‍ എന്നിവര്‍ക്ക്
ഇതില്‍ പങ്കെടുക്കാവുന്നതാണ്.ഒരു
ക്യാമ്പില്‍ 20 മുതല്‍
30വരെ അംഗങ്ങള്‍
ഉണ്ടായിരിക്കാവുന്നതാണ്.
ക്യാമ്പില്‍
പങ്കെടുക്കുന്നവരുടെ സൗകര്യം
കൂടി പരിഗണിച്ച് ക്യാമ്പുകള്‍
രണ്ടു മുതല്‍ മൂന്ന് ദിവസം
വരെ നീണ്ടു നില്ക്കും.ക്യാമ്പു
നടക്കുന്ന സ്ഥലത്തെത്തുന്നതു
മുതല്‍ അത് അവസാനിക്കുന്നതുവരെയുള്ള
ഭക്ഷണം,താമസസൗകര്യം
ഇവ സൗജന്യമായി വനം വകുപ്പ്
ഏര്‍പ്പെടുത്തുന്നതാണ്.
വനഭാഗങ്ങളിലേക്കുള്ള
ട്രക്കിംഗ്,വന-വന്യജീവി
സംരക്ഷണവുമായി ബന്ധപ്പെട്ട
ചര്‍ച്ച,ഫിലിം ഷോ
എന്നിവയായിരിക്കും പ്രധാന
പരിപാടികള്‍.
സംഘടകളുടെയും
സ്ഥാപനങ്ങളുടെയും തലവന്‍മാര്‍
പ്രകൃതി പഠന ക്യാമ്പുകള്‍
സംഘടിപ്പിക്കേണ്ടതിലേക്ക്
താഴെ കാണുന്ന വിലാസങ്ങളിലേക്ക്
ബന്ധപ്പെട്ടാല്‍ മതിയാകും
1.വൈല്‍ഡ്
ലൈഫ് വാര്‍ഡന്‍,
രാജീവ്
ഗാന്ധി നഗര്‍
തിരുവനന്തപുരം
2.വൈല്‍ഡ്
ലൈഫ് വാര്‍ഡന്‍
ചെന്തരുണി
വന്യജീവി സങ്കേതം
തെന്മലഡാം
പി.ഓ
3.വാര്‍ഡന്‍
അഗസ്ത്യവനം
ബയോളജിക്കല്‍ പാര്‍ക്ക്
രാജീവ്
ഗാന്ധി നഗര്‍
തിരുവനന്തപുരം
4.ഡപ്യൂട്ടി
ഡയറക്ടര്‍
പ്രോജക്ട്
ടൈഗര്‍
തേക്കടി
ഇടുക്കി
ജില്ല
5.വൈല്‍ഡ്
ലൈഫ് വാര്‍ഡന്‍
പീച്ചി
തൃശ്ശൂര്‍
6.വൈല്‍ഡ്
ലൈഫ് വാര്‍ഡന്‍
പറമ്പിക്കുളംവന്യജീവി
സങ്കേതം
തുണക്കടവ്
പി.ഓ.(പൊള്ളാച്ചി
വഴി)
പാലക്കാട്
ജില്ല
7.വൈല്‍ഡ്
ലൈഫ് വാര്‍ഡന്‍
സൈലന്റ്
വാലി
മണ്ണാര്‍ക്കാട്
പി.ഓ.
പാലക്കാട്
8വൈല്‍ഡ്
ലൈഫ് വാര്‍ഡന്‍
വയനാട്
വന്യജീവി സങ്കേതം
സുല്ത്താന്‍
ബത്തേരി പി.ഓ.
9.വൈല്‍ഡ്
ലൈഫ് വാര്‍ഡന്‍
വെള്ളപ്പാറ
പൈനാവ്
പി.ഓ.
ഇടുക്കി
Jiwaji University BA Second Year Result
ReplyDeleteMatsya University BA 1st Year Exam Date Sheet