കൂട്ടുകാര്‍ക്ക് കാടിനെ അറിയാന്‍ താത്പര്യമുണ്ടോ?വനങ്ങള്‍ നേരില്‍ക്കണ്ട് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്വയം മനസ്സിലാക്കിയാലേ വന-വന്യജീവി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമാവുകയുള്ളു.ഇതിനായി വനം വകുപ്പിലെ വന്യജീവി വിഭാഗം നടപ്പാക്കിവരുന്ന ഒരു പരിപാടിയാണ് പ്രകൃതി പഠന ക്യാമ്പുകള്‍. കൂടുതലറിയാന്‍ പ്രകൃതി പഠന ക്യാമ്പുകള്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്തോളൂ.....

Wednesday 30 October 2013

ജലശ്രീ ക്ലബ്ബുകളുടെ രണ്ടാം ഘട്ട പരിശീലനപരിപാടി

Photo: ജലശ്രീ ക്ളബുകളും ജലസൗഹൃത വിദ്യാലയങ്ങളും എന്ന പദ്ധതിയുടെ ഭാഗമായ രണ്ടാം ഘട്ട പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി പി. ജെ. ജോസഫ്‌ നിർവഹിക്കുന്നു. കെ.മുരളീധരൻ എം.എൽ . എ, സി.സി.ഡി.യു. ഡയറക്ടർ സുഭാഷ്‌ ചന്ദ്രബോസ് എന്നിവർ സമീപം.
ഉദ്ഘാടനം
CCDU(communication and capacity development unit)ന്റെ ആഭിമുഖ്യത്തില്‍ നടന്ന ജലശ്രീ ക്ലബ്ബുകളുടെ രണ്ടാം ഘട്ട പരിശീലനപരിപാടി അവസ്മരണീയമായ ഒരനുഭവമായിരുന്നു.സംഘാടനത്തിലും ആസൂത്രണത്തിലും പുലര്‍ത്തിയ ശ്രദ്ധയാണ് പരിശീലനപരിപാടിയെ ഈ മികവിലെത്തിച്ചത്.തിരുനന്തപുരത്ത് എത്തിച്ചേര്‍ന്നതു മുതലുള്ള അനുഭവങ്ങളില്‍ ഇത് പ്രകടമായിരുന്നു.എസ്സ്.എസ്സ്.കോവില്‍ റോഡിലുള്ള ഓഫീസെലെത്തിയപ്പോള്‍ പരിശീലന വേദിയായ പി.ടി.പി. നഗറിലെ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള വാഹനം തയ്യാറായിരുന്നു. സഹായിക്കാനായി രണ്ട് ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. നിര്‍മ്മിതി കേന്ദ്രത്തിലെ അന്തരീക്ഷം ഈ പരിശീലനപരിപാടിക്ക് തികച്ചും അനുയോജ്യമായിരുന്നു. രജിസ്ട്രേഷനോടൊപ്പം തന്നെ ആഹാരം വെജോ,നോണ്‍ വെജോ വേണ്ടത് എന്ന് രേഖപ്പെടുത്തി വാങ്ങിയത് കൃത്യതയുടെ മറ്റൊരുദാഹരണമായി. CCDU ഡയറക്ടര്‍ ശ്രീ സുഭാഷ് ചന്ദ്രബോസിന് മറ്റൊരു പ്രോഗ്രാമില്‍ സംബന്ധിക്കേണ്ടിയിരുന്നതിനാല്‍ രണ്ടാം സെഷന്‍ നേരത്തേ ആരംഭിച്ചു. ജലനിധിയിലെ മഴകേന്ദ്രം മാനേജര്‍ ശ്രീ പി.കെ. ജോണിയാണ് ക്ലാസ്സ് നയിച്ചത്. മനോഹരമയ ഒരു പ്രസന്റേഷന്റെ സഹായത്തടെ മഴവെള്ള സംഭരണവും ജല ഗുണനിലവരവും എന്ന വിഷയത്തിലുള്ള പ്രസ്തുത സെഷന്‍ അത്യന്തം രസകരവും വിജ്ഞാനപ്രദവുമായിരുന്നു.സെഷനവസാനിച്ചപ്പോഴേക്കും ccda ഡയറക്ടറും എത്തിച്ചേര്‍ന്നു.ജലശ്രീ പദ്ധതിയുടെ പ്രസക്തിയും പ്രാധാന്യവും അദ്ധേഹം വിശദമായി
ജല സംരക്ഷണ മുദ്രാവാക്യം വിളി
പരിചയപ്പെടുത്തി
.അപ്പോഴേയ്ക്കും മന്ത്രി എത്തിച്ചേര്‍ന്നതിനാല്‍ ഔപചാരിമായ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കേണ്ടി വന്നു.ബഹു.ജലവിഭവവകുപ്പ് മന്ത്രി ശ്രീ.പി.ജെ.ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. സ്ഥലം എം.എല്‍..ശ്രീ കെ.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.ഉച്ചഭക്ഷണത്തിനു ശേഷം ജലശ്രീ ക്ലബ്ബുളുടെ സംഘാടനവും പ്രവര്‍ത്തനവും എന്ന വിഷയത്തെ അധികരിച്ചുള്ള സെഷനായിരുന്നു.വയനാട് SIED ല്‍ നിന്ന് എത്തിയ ശ്രീ.ആര്‍.സജുവാണ് ഈ സെഷന്‍ കൈകാര്യം ചെയ്തത്. സഹായത്തിന് CCDUവിലെ ശ്രീ സജിത്ത്കുമാറുമുണ്ടായിരുന്നു. സാധാരമട്ടിലുള്ള പരിശീലന ക്ലാസ്സുളുടെ രീതികളില്‍ നിന്ന് വേറിട്ടു നിന്ന ഈ സെഷനില്‍ പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയവരെക്കൂടി പങ്കാളികളാക്കുന്നതില്‍ കുറേ ശ്രമപ്പെട്ടാണെങ്കിലും സജുസാര്‍ വിജയിക്കുക തന്നെ ചെയ്തു.പാട്ടും നൃത്തവും ചര്‍ച്ചകളും ജല സംരക്ഷണ മുദ്രാവാക്യം വിളികളുമല്ലാം കൂടി സമയം നീങ്ങിപ്പോയത് ആരും ശ്രദ്ധിച്ചതേയില്ല. എല്ലാവരുമൊത്തു ചേര്‍ന്ന് പാടിയ മഴപ്പാട്ടോടുകൂടി പരിപാടിള്‍ക്ക് സമാപനമായി.വാഹനങ്ങള്‍ തയ്യാറായിരുന്നു,എല്ലാവരെയും തിരികെ ഠൗണിലെത്തിക്കാന്‍. കുറേ തിരിച്ചറിവുകളും ആശയങ്ങളും ഉള്ളില്‍ നിറച്ച് ആനന്ദത്തോടെ ഒരു മടക്കയാത്ര..
മഴപ്പാട്ട് - വീഡിയോ